ബംഗളൂരു രാംനഗറില്‍ വാഹനാപകടം അട്ടേങ്ങാനം സ്വദേശിയടക്കം രണ്ട് മലയാളികള്‍ മരിച്ചു
ബംഗളൂരു രാംനഗറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. അട്ടേങ്ങാനം സ്വദേശി സുബിന്‍ (32), വയനാട് സ്വദേശിയും കോളിയാര്‍ ക്വാറിയിലെ സൂപ്പര്‍വൈസറുമായ അജിത്ത് (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ക്വാറിയിലേക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങുന്നതിനായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. ക്വാറിയിലെ ഡ്രൈവറാണ് മരിച്ച സുബിന്‍. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ ഡിവൈഡറില്‍ അതിശക്തമായി ഇടിച്ചാണ് തകര്‍ന്നത്. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.
No comments