വെള്ളരിക്കുണ്ട് എളേരിയിൽ നാലരവയസ്സുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു
വെള്ളരിക്കുണ്ട് : അത്യുഷ്ണം തുടരുന്നതിനിടയില്‍ വെള്ളരിക്കുണ്ട് എളേരിയിൽ നാലരവയസ്സുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. എളേരി തൊട്ടി ഉന്നതിയിൽ റിതു ചന്ദ്ര (4)എന്ന കുട്ടിക്കാണ് കടിയേറ്റത് . പെൺകുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. എളേരിത്തട്ട്, നര്‍ക്കിലക്കാടാണ് സംഭവം. പന്തു കളിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ പന്ത് സമീപത്തെ പറമ്പിലേക്ക് പോയി. പന്തെടുക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട്ടെ ആശുപത്രിയില്‍എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
No comments