തൃശ്ശൂരും കണ്ണൂരും തെരുവുനായ ആക്രമണം; പാലക്കാട് 4 വയസുകാരനും കണ്ണൂരിൽ 3 കുട്ടികൾക്കും കടിയേറ്റു
പാലക്കാട്: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ തെരുവുനായ ആക്രമണം. തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലാണ് കുട്ടികളെ തെരുവുനായ ആക്രമിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ദേശമംഗലത്ത് നാല് വയസുകാരനെ തെരുവുനായ ആക്രമിച്ചു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ കവിൾ നായ കടിച്ചു കീറി. കൈയിലും കടിയേറ്റിട്ടുണ്ട്. പാലക്കാട്-തൃശ്ശൂർ അതിർത്തിയിലാണ് സംഭവം നടന്നത്. കണ്ണൂർ വിളക്കോട്ടൂരിലെ തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് കടിയേറ്റു. വിദ്യാർത്ഥികളായ ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബി എന്നിവർക്കാണ് കടിയേറ്റത്. കുട്ടികൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
No comments