കാസർകോടിൻ്റെ സമഗ്ര മുന്നേറ്റത്തിന് ശാസ്ത്രീയമായ പഠനം നടത്തി പദ്ധതികൾ രൂപീകരിക്കും. എജ്യുസൈൻ കരിയർ എക്സ്പോയ്ക്ക് പരിസമാപ്തി
വിദ്യാർഥികൾക്ക് ഉപരിപഠന-തൊഴിൽ സാധ്യതകളുടെ പുതിയ ലോകം തുറന്ന് വിദ്യാനഗറിൽ 'എജ്യുസൈൻ' എജുക്കേഷൻ കരിയർ എക്സ്പോയ്ക്ക് പരിസമാപ്തി. വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ പ്ലാൻ തയ്യാറാക്കുന്നതിനായി വ്യക്തിഗത മെന്ററിംഗ് നൽകാൻ, വിവിധ മേഖലകളിൽ നിന്നുള്ള ഇരുന്നൂറിലധികം കരിയർ കൗൺസിലർമാരുടെ സേവനം ലഭ്യമായിരുന്നു എന്നതാണ് എജ്യുസൈനിന്റെ പ്രധാന സവിശേഷത. സയൻസ്, ടെക്നോളജി, മെഡിസിൻ, മീഡിയ സ്റ്റഡീസ്, സംരംഭകത്വം തുടങ്ങി വിവിധ പഠനശാഖകളെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദേശ സർവകലാശാലകൾ, ഓൺലൈൻ കോഴ്സുകൾ, സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ച് വിദഗ്ധരിൽ നിന്ന് നേരിട്ടറിയാനും വെഫി അവസരമൊരുക്കി.
വിദ്യാഭ്യാസ വിദഗ്ധർ, കേന്ദ്ര സർവകലാശാലാ അധ്യാപകർ, വിദേശ സർവകലാശാലകളുടെയും വിവിധ ബഹുരാഷ്ട്ര കമ്പനികളുടെയും പ്രതിനിധികൾ തുടങ്ങിയവരുമായി വിദ്യാർഥികൾ സംവദിച്ചു. ഇതിനുപുറമെ, ജോബ് ഫെയർ, സ്കിൽ എജുക്കേഷൻ, എക്സ്പീരിയൻഷ്യൽ ലേണിംഗ് എന്നിവയ്ക്കായുള്ള പ്രത്യേക സെഷനുകളുമുണ്ടായിരുന്നു.
ചിത്രം: കാസർകോട് വിദ്യാനഗറിൽ നടക്കുന്ന എജ്യുക്കേഷൻ കരിയർ എക്സ്പോയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം സംസാരിക്കുന്നു
No comments