Breaking News

വിവാഹ വാഗ്ദാനം നൽകി പീഡനം: പാലാവയൽ സ്വദേശി കൊച്ചിയിൽ അറസ്റ്റിൽ


കൊച്ചി : പരസ്യങ്ങളിലൂടെ വിവാഹാലോചന ക്ഷണിച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പാലാവയൽ മലാങ്കടവ് സ്വദേശിയെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു . 59 കാരിയുടെ പരാതിയിലാണ് കേസ്.

മലാങ്കടവ് നെടുങ്കനാൽ സന്തോഷ് ജോസിനെയാണ് (58) പോലീസ് അറസ്റ്റുചെയ്തത്. മാട്രിമോണി വഴി സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിനിയായ 59 വയസ്സുകാരിയുമായി ഇത്തരത്തിലൂടെയാണ് പ്രതി ബന്ധപ്പെടുന്നത്.

തുടർന്ന് കൊച്ചി ലിസി ആശുപത്രിക്ക് സമീപത്തുള്ള ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നാണ് ആലപ്പുഴ സ്വദേശിനി നൽകിയ പരാതിയിൽ പറയുന്നത്. കലൂരിലെ ജഡ്ജസ് അവന്യുവിലെ ലോഡ്ജിൽ വെച്ചാണ് ജോസിനെ നോർത്ത് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. എസ്ഐമാരായ പ്രമോദ്, സന്തോഷ് ജോർജ്, എഎസ്ഐമാരായ ജയ, സജിത, സിപിഒമാരായ റിനു, അജിലേഷ്, പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികളും വഞ്ചനാകേസുകളും നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

No comments