ഭാര്യയുടെ വിയോഗത്തിൽ മനം നൊന്ത് കഴിയുകയായിരുന്ന കർഷകൻ ജീവനൊടുക്കിയ നിലയിൽ; മരിച്ചത് ബേഡകം കൊളത്തൂർ സ്വദേശി
ബേഡകം : ഭാര്യയുടെ മരണം ഉണ്ടാക്കിയ വിഷമത്തിൽ കഴിയുകയായിരുന്ന കർഷകൻ ജീവനൊടുക്കിയ നിലയിൽ. ബേഡകം, പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളത്തൂർ, കുപ്പങ്ങാനത്തെ കെ കുഞ്ഞിക്കേളു (75) വാണ് തോട്ടത്തിലെ മരത്തിൽ കെട്ടിത്തൂങ്ങി മരിച്ചത്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഭാര്യ കാർത്യായനിക്ക് വർഷങ്ങൾക്ക് മുമ്പ് ദേഹത്ത് ചക്ക വീണ് പരിക്കേറ്റിരുന്നു. ഇതേ തുടർന്നുണ്ടായ ശാരീരിക വിഷമങ്ങൾ മാറണമെങ്കിൽ ഓപ്പറേഷൻ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതായി പറയുന്നു. എന്നാൽ ഭയം കാരണം കാർത്യായനി ഓപ്പറേഷനു തയ്യാറായിരുന്നില്ല. പിന്നീട് കാർത്യായനി കെട്ടി തൂങ്ങി ജീവനൊടുക്കുകയായിരുന്നു. ഭാര്യയുടെ ആകസ്മികമായ വിയോഗത്തിനു ശേഷം കുഞ്ഞിക്കേളു മാനസികമായി വിഷമത്തിലായിരുന്നുവെന്നു പറയുന്നു. ഇതായിരിക്കാം ജീവനൊടുക്കാൻ ഇടയാക്കിയതെന്നു സംശയിക്കുന്നതായി വാർഡു മെമ്പർ പ്രശാന്ത് പയറ്റിയാൽ പറഞ്ഞു.
മക്കൾ: മണികണ്ഠൻ (കോ- ഓപ്പറേറ്റീവ് ടയർ റിസോളിംഗ് കാഞ്ഞങ്ങാട്), രാജേഷ് കുമാർ (എഞ്ചിനീയർ മൈസൂരു), പ്രജീഷ് (ഗൾഫ്), പ്രശാന്ത് (ഓട്ടോ ഡ്രൈവർ, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു യൂണിറ്റ് സെക്രട്ടറി, പെർളടുക്കം). മരുമക്കൾ:സുമിത്ര, സുജ്ന, സൂര്യഗായത്രി, സുമലത. സഹോദരങ്ങൾ: സരോജിനി, അമ്മാളു, കുഞ്ഞമ്പു.
No comments