Breaking News

കാസറഗോഡ് വീണ്ടും PIT NDPS ആക്ഷൻ; അഞ്ചോളം മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവ് കരുതൽ തടങ്കലിൽ.


കാസറഗോഡ്: ജില്ലയിൽ ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ PIT NDPS (Prevention of Illicit Traffic in Narcotic Drugs and Psychotropic Substances) നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ബങ്കര മഞ്ചേശ്വരം സ്വദേശി അബൂബക്കർ ആബിദ് എം (26) നെയാണ് പോലീസ് പിടികൂടിയത്.

.മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ അബൂബക്കർ ആബിദിനെതിരെ നിലവിൽ അഞ്ച് മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഗൗരവകരമായ വസ്തുത, 2025 മാത്രം ഇയാൾക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു എന്നതാണ്. ലഹരി മരുന്ന് വിൽപ്പനയിലും കടത്തിലും ഇയാൾ സ്ഥിരമായി ഏർപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചത്. മഞ്ചേശ്വരം പോലീസ് ഇൻസ്‌പെക്ടർ ജിജേഷ് പി.കെ, WCPO വന്ദന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

അബൂബക്കർ ആബിദിനെതിരെയുള്ള പ്രധാന കേസുകൾ

| 889/25 | മഞ്ചേശ്വരം | U/s 22(C) NDPS Act 

| 238/25 | മഞ്ചേശ്വരം | U/s 27(b) NDPS Act 

| 197/25 | മഞ്ചേശ്വരം | U/s 22(a) NDPS Act 

| 729/22 | മഞ്ചേശ്വരം | U/s 20(B)(II)(A) NDPS Act 

| 669/20 | മഞ്ചേശ്വരം | Section 8 (c), 20(b)(ii) B, 22(b) NDPS Act 

കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് കരുതൽ തടങ്കലിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. ലഹരി മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പോലീസ് സ്വീകരിച്ചു വരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ലഹരി മരുന്ന് സംഘങ്ങൾക്കെതിരെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരും.


No comments