കോളിച്ചാൽ കോഴിച്ചിട്ടയിൽ തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
കോളിച്ചാൽ: കോളിച്ചാൽ കോഴിച്ചിട്ടയിൽ മരത്തടി കയറ്റിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
മരത്തടികൾ കയറ്റി വരികയായിരുന്ന ലോറി കോഴിച്ചിട്ട ഭാഗത്തെത്തിയപ്പോൾ പെട്ടെന്ന് ബ്രേക്ക് തകരാറിലായി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റോഡരികിലെ ഓടയിലേക്ക് ലോറി ഭാഗികമായി മറിയുകയായിരുന്നു. അപകട സമയത്ത് ലോറിയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
No comments