Breaking News

അന്തർസംസ്ഥാന മദ്യക്കടത്തുകാരൻ കമ്മത്ത് അറസ്റ്റിൽ


കാസർകോട്:അന്തർസംസ്ഥാന മദ്യക്കടത്തുകാരൻ അറസ്റ്റിൽ . കർണ്ണാടക, ഹൊന്നാവർ ബസാർ റോഡിലെ രാധാകൃഷ്ണ എസ് കമ്മത്ത് ആണ് അറസ്റ്റിലായത്. 2023 ജൂലായ് 9 ന് മിനിലോറിയിൽ 2484 ലിറ്റർ ഗോവൻ മദ്യം കടത്തിയ കേസിലെ പ്രതിയാണ് . ഇയാൾക്കെതിരെ കർണാടകയിലും ഗോവയിലും. മദ്യം കടത്തിയതിനെതിരെ കേസുള്ളതായി എക്സൈസ് അധികൃതർ പറഞ്ഞു. മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റിൽ വച്ച് ഗോവൻ മദ്യം പിടികൂടിയ കേസിലെ വാറന്റ് പ്രതിയാണ്. ഈ കേസിലാണ്ഒളിവിൽ കഴിയുന്നതിനിടയിൽ രാധാകൃഷ്ണയെ കുമ്പള എക്സൈസ് അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർകെ.വി മനാസ്,എം.വി.ജിജിൻ, എക്സൈസ് സിവിൽ ഓഫിസർ എം.എം.അഖിലേഷ് ഡവർ പ്രവീൺ കുമാർ എന്നിവരുമുണ്ടായിരുന്നു.

No comments