ടോൾ ബൂത്തിൽ വാഹനങ്ങൾ തടഞ്ഞുനിർത്തുന്ന ഹാൻഡിൽ അടിച്ചു കാറിനു കേടുപാടുണ്ടതായി പരാതി; ടോൾ ബൂത്തിൽ നിറുത്തിയിട്ട കാർ ഡ്രൈവറെ പുറത്താക്കി പോലീസ് മാറ്റി
കുമ്പള : ദേശീയ പാതയിലെ കുമ്പള ടോൾ ബൂത്തിൽ വൈകിട്ടു ടോൾ പിരിവ് ആരംഭിച്ചതോടെ ഉടലെടുത്ത ട്രാഫിക് ക് തടസ്സത്തിനും വാഹനത്തിരക്കിനുമിടയിൽ ടോൾ ബൂത്തിൽ നിറുത്തിയിട്ട കാർ എടുത്തു മാറ്റുന്നത് സംബന്ധിച്ച് ഉണ്ടായ വാക്കേറ്റം അൽപനേരത്തേക്കു സംഘർഷാവസ്ഥ സൃഷ്ടിച്ചു. ടോൾ ബൂത്തിൽ വാഹനങ്ങൾ തടഞ്ഞുനിറുത്തു ന്നതിന് സ്ഥാപിച്ച ഹാൻഡിൽ കാറിലടിച്ചു കാറിനു കേടുപാടുണ്ടായെന്നും അത് ശരിയാക്കി ക്കൊടുക്കാതെ കാർ മാറ്റില്ലെന്നും വാശിപിടിച്ച ഡ്രൈവറെ കാറിൽ നിന്നു പുറത്താക്കാനും കാർ മാറ്റാനും പോലീസിന് നന്നേ പാടുപെടേണ്ടി വന്നു. അൽപ്പ നേരത്തെ വാക്കേറ്റത്തിനും ബല പ്രയാഗത്തിനുമൊടുവിൽ ഡ്രൈവറെ പൊലീസ് കാറിൽ നിന്നു പുറത്താക്കി. ഇയാളെ പിന്നീട് സ്റ്റേഷനിലേക്കു കൊണ്ടു പോയി. തുടർന്നു കാർ ടോൾ ബൂത്തിൽ നിന്നു എടുത്തു മാറ്റുകയും ചെയ്തു. ഇതിനിടയിൽ റോസ് തടസ്സം കൊണ്ടു ഹോൺ മുഴക്കിക്കൊണ്ടിരുന്ന മറ്റു വാഹനങ്ങളെ സമാധാനിപ്പിച്ചു പൊലീസ് ഗതാഗതം സാധാരണ നിലയിലാക്കാൻ അൽപ്പം പ്രയാസപ്പെട്ടു. അതിനുശേഷം വാഹനഗതാഗതം പുനസ്ഥാപിച്ചു നിർത്തിയിട്ട വാഹനങ്ങൾ അലങ്കോലമാവുമെന്നും വാഹനം സംസാരിച്ച പരിഹാരമുണ്ടാക്കാം എന്നുമുള്ള പോലീസ് നിർദേശം കാർ ഓടിച്ചിരുന്നയാൾ നിരസിക്കുകയായിരുന്നു എന്ന് പറയുന്നു ആളുകൾ ഏറ്റവും കൂടിയ എല്ലാവരും നോക്കിനിൽക്കുകയായിരുന്നു
No comments