തിരുവനന്തപുരം-കാസര്‍കോട് റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റിന് സര്‍ക്കാര്‍;മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനം
പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്‍പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് മാതൃകയിലാണ് കേരളത്തിലും നടപ്പാക്കുക. മണിക്കൂറില്‍ 160-180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്‌റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്ര ശേഷി എന്നിവയാണ് പ്രത്യേകത.
No comments