Breaking News

വിമാനത്തിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; പ്രതിരോധിച്ച് ഇ പി ജയരാജൻ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലും പ്രതിഷേധം. കണ്ണൂര്‍-തിരുവനന്തപുരം യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇ പി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനുള്ളില്‍ വെച്ച് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശബരീനാഥ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.


No comments