Breaking News

കൈനി 220കെ.വി വൈദ്യുതി ലൈൻ കടന്ന് പോകുന്ന മേഖലയിലെ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി


കരിന്തളം: ഉടുപ്പി -കരിന്തളം കൈനി 220 കെ.വി വൈദ്യുതി ലൈൻ കടന്ന് പോകുന്ന മേഖലയിലെ കർഷകർക്ക് നഷ്ട്ടപരിഹാരം നൽകണമെന്ന് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. ഈ ലൈൻ കടന്ന് പോകുന്നത് റബ്ബർ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാർഷിക മേഖലയിലൂടെയാണ്, ഇതിലൂടെ കർഷകർക്ക് വൻ സാമ്പത്തിക നഷ്ട്ടമുണ്ടാകുന്നുണ്ട് ഇതിൽ അടിയന്തിര ഇടപെടൽ നടത്തി  കർഷകരുടെ കണ്ണീരൊപ്പണമെന്നും ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടാത്ത ഗുണഭോക്താക്കൽ പഞ്ചായത്ത് സെക്രട്ടറി മുഖേന വീണ്ടും അപേക്ഷ നല്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഉമേശൻ വേളൂർ അദ്ധ്യക്ഷത വഹിച്ചു. സിജോ പി ജോസഫ് സ്വാഗതം പറഞ്ഞു. സി ഒ സജി, ബാബു ചേമ്പേന, ബാലഗോപാലൻ പി, കണ്ണൻ പട്ട്ളം എന്നിവർ സംസാരിച്ചു

No comments