Breaking News

ജോലിക്കെത്തിയ വീട്ടിലെ 21 കാരിയെ കയറി പിടിച്ചതായി പരാതി ; ഇലക്ട്രിഷ്യൻ പിടിയിൽ


നീലേശ്വരം  : ജോലിക്കെത്തിയ വീട്ടിലെ 21 കാരിയെ കയറി പിടിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത നീലേശ്വരം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കുഞ്ഞിപ്പുളിക്കാലിലെ രമേശൻ (56) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിലാണ് സംഭവം. വീട്ടിലെ വയറിംഗ് സംബന്ധിച്ച് അറ്റക്കുറ്റപ്പണിക്കെത്തിയതായിരുന്നു രമേശൻ. ഈ സമയത്ത് 21 കാരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ജോലിക്കിടയിൽ പ്രതി യുവതിയെ കയറിപിടിക്കുകയായിരുന്നുവെന്നു പറയുന്നു.രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോൾ യുവതി വിവരം പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

No comments