Breaking News

തുടി സാംസ്കാരികവേദി നേതൃത്വത്തിൽ 26ന് പരപ്പയിൽ വിജയോത്സവം നടത്തും കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്യും


പരപ്പ: മാവിലൻ ഗോത്രത്തിലെ ഉദ്യോഗസ്ഥ  കൂട്ടായ്മയായ തുടി സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ 26ന് വിജയോത്സവം -22 നടക്കും. രാവിലെ 10 മുതൽ പരപ്പ റോയൽ  പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉദ്ഘാടനം ചെയ്യും. എസ്. എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മാവിലൻ, മലവേട്ടുവൻ ഗോത്രത്തിലെ മുഴുവൻ വിദ്യാർഥികളെയും  അനുമോദിക്കുന്നതാണ് പരിപാടി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്, എസ്.എസ് .എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്ക് ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുക്കുന്നതിന് നിർദ്ദേശം നൽകുന്ന കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ തുടി സാംസ്കാരിക ദേവി നേതൃത്വത്തിൽ നടന്നുവരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വിജയോത്സവത്തിൽ  പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9947 830650, 9496407797 നമ്പറുകളിൽ ബന്ധപ്പെടണം പത്ര സമ്മേളനത്തിൽ ഭാരവാഹികളായ കെ.സി മോഹനൻ, മോഹനൻ കോട്ടപ്പാറ, ബാലകൃഷ്ണൻ ക്ലായിക്കോട്, രാജേഷ് പൂങ്ങോട്, ജയചന്ദ്രൻ ചാമക്കുഴി സംബന്ധിച്ചു.

No comments