Breaking News

ഏ.കെ.ജി സെൻ്ററിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പരപ്പ ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി


പരപ്പ: എ കെ ജി സെന്ററിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി സി.ഐ എം. നിലേശ്വരം എരിയ കമ്മിറ്റി അംഗം പി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി പി തങ്കച്ചൻ. അദ്ധ്യക്ഷത വഹിച്ചു. ഏ.ആർ രാജു സംസാരിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു പ്രകടനത്തിന് ഗിരീഷ് കാരാട്ട്, ചന്ദ്രൻ പൈക്ക, രമണി രവി എന്നിവർ നേതൃത്വം നൽകി.

No comments