Breaking News

കൊന്നക്കാട് മഞ്ചുചാലിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടി മലയോര കർഷകർ


കൊന്നക്കാട് : ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മഞ്ചുചാലിൽ കാട്ടാനകൂട്ട മിറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു കർണ്ണാടക വനത്തിൽ നിന്നും വെള്ളിയാഴ്ച രാത്രി യാണ് ആന കൂട്ട മിറങ്ങിയത്.

തെങ്ങ് , വാഴ,കവുങ് തുടങ്ങിയ കാർഷിക വിളകൾ ആണ് ആന നശിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ട ക്കയം,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാല തുടങ്ങിയ വരുടെ നേതൃത്വത്തിൽ ആന കൂട്ടം കൃഷി നശിപ്പിച്ച സ്ഥലം സന്ദർശിച്ചു..

പ്രഭാകരൻ, ബാലകൃഷ്ണൻ എന്നിവരുടെ അമ്പതോളം വാഴ,10തെങ്ങ് കവുങ്ങ് എന്നിവയാണ് നശിപ്പിച്ചത്






No comments