Breaking News

അജ്മാൻ വിന്നേഴ്സ് ക്ലബ്, യുഎഇ ശക്തി കാസറഗോഡ് ആതിഥ്യമരുളിയ 'ശക്തി കബഡി ഫെസ്റ്റ് 2022'ൽ അർജുന അച്ചേരി ജേതാക്കളായി



അജ്മാൻ വിന്നേഴ്സ് ക്ലബ്, യു എ ഇ ശക്തി കാസറഗോഡ് ആതിഥ്യമരുളിയ 'ശക്തി കബഡി ഫെസ്റ്റ് 2022" (സീസൺ 2)  വാശിയേറിയ കബഡി ടൂർണമെന്റ് മത്സരത്തിലൂടെ അർജുന അച്ചേരി ജേതാക്കളായി. വിജയികൾക്ക് ശക്തി പ്രസിഡന്റ് വിജയകുമാർ പാലക്കുന്ന് ട്രോഫിയും ശക്തി കബഡി ഫെസ്റ്റ് ജനറൽ കൺവീനർ വിജയറാം പാലക്കുന്ന് ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനക്കാർക്ക് ശക്തി ജനറൽ സെക്രട്ടറി കുഞ്ഞിരാമൻ ചുള്ളി ട്രോഫിയും ട്രഷറർ രാമകൃഷ്‌ണൻ പെരിയ ക്യാഷ് അവാർഡും; മൂന്നാം സ്ഥാനക്കാർക്ക് കബഡി ഫെസ്റ്റ് ഫിനാൻസ് കൺവീനർ കുഞ്ഞികൃഷ്ണൻ ചീമേനി ട്രോഫിയും,  ശക്തി ഓഡിറ്റർ ജയറാം ക്യാഷ് അവാർഡും നൽകി , നാലാം സ്ഥാനക്കാർക്ക് ശക്തി വൈസ് പ്രസിഡന്റ് രാജൻ പാക്കം ട്രോഫിയും, വൈസ് പ്രസിഡന്റ ശശി നെക്കര ക്യാഷ് അവാർഡും നൽകി.

 

വിജയത്തിനായി സഹകരിച്ച എല്ലാ മാനേജുമെന്റ് എക്സിക്യൂട്ടീവ്, വനിതാ കമ്മിറ്റി അംഗങ്ങൾക്കും, ജോയിൻറ് കൺവീനർമാരായ സുധാകരൻ കെ എം & സുരേഷ് കാശി, ഫിനാൻസ് കമ്മിറ്റി കൺവീനർ കുഞ്ഞികൃഷ്ണൻ ചീമേനി, ലക്കി ടിപ്പ് കൺവീനർ ശ്രീജിത്ത് മായ്ച്ച, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി കൺവീനർ  രജിത്ത്‌ നാലാംവാതുക്കൽ , ഫുഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ വെങ്ങാട്ട്, വളണ്ടിയർ കമ്മിറ്റി കൺവീനർ മണി കൂവത്തൊട്ടി, ഗസ്റ്റ് റിസിവിങ് കമ്മിറ്റി കൺവീനർ വി വി ബാലൻ, മെയിൻ സ്പോൺസർ മാരായ ഡി എസ് എസ് സ്റ്റീൽ, വിഐപി ഇന്നെർവെയർ, സഹ സ്പോൺസർ മാരായ അൽ റുസൂക്കി എക്സ്ചേഞ്ച്, സ്കൈ ബൂം ട്രാൻസ്‌പോർട്ട്, ഒമ്രാൻ ട്രാൻസ്‌പോർട്ട്, കാനൂൻ ഗ്രൂപ്, ഈസ്റ്റ് ഇന്ത്യ സ്റ്റീൽ പൊയിനാച്ചി, ഖാലിദിയ ഓട്ടോ കെയർ സെന്റർ, ഭീമ ജ്യൂവല്ലെറി, വൈദ്യ സഹായം നൽകിയ റുക്കിൻ അൽ ഷിഫാ ഷാർജ, ആംബുലൻസ് & എമർജൻസി സർവീസ് നൽകിയ തുമ്പയ് യൂണിവേഴ്സിറ്റി കോളേജ് അജ്‌മാൻ, മറ്റു പ്രായോജകർ, കബഡി ഫെസ്റ്റിന്റെ വിജയത്തിന് വേണ്ടി സഹകരിച്ച എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും, യു എ ഇ കബഡി അസോസിയേഷൻ ഭാരവാഹികൽക്കും ജനറൽ കൺവീനർ വിജയറാം പാലക്കുന്ന് നന്ദിയും കടപ്പാടും അറിയിച്ചു.

No comments