Breaking News

അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിൽ വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പെരിയ പോളിടെക്നിക് വിദ്യാർത്ഥിയാണ്


അട്ടേങ്ങാനം: പെരിയ പോളിടെക്നിക് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ പരേതനായ എ ഗോപിയുടെ മകൻ എം അഭിനന്ദ് (18) ആണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീടിന്റെ കിടപ്പുമുറിലെ ഫാനിൽ കെട്ടി തൂങ്ങി ജീവനൊടുക്കിയത്. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുയെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്നലെ രാത്രി എട്ട് മണി വരെ അഭിനന്ദ് കുഞ്ഞികൊച്ചിയിലെ ഗ്രൗണ്ടിൽ കൂട്ടുകാരൊന്നിച്ച് ഫുട്ബോൾ കളിച്ചിരുന്നു മൂന്ന് മാസം മുൻപ് പിതാവ് മരണപ്പെട്ടിരുന്നു. അത് കുടുംബത്തിന് വലിയ ആഘാതമായിരുന്നു. ഇന്നലെ അമ്മ എം ശോഭനയും സഹോദരി അശ്വതിയും അമ്മയുടെ വീടായ കുറ്റിക്കോലിലായിരുന്നു. പെരിയ പോളിടെക്നിക്കിൽ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ് മരണപ്പെട്ട അഭിനന്ദ്. മൃതദേഹം അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.

No comments