Breaking News

ഇരുമ്പ് വടി കൊണ്ട് മുഖത്തടിച്ചു ; പരപ്പ സ്വദേശിക്കെതിരെ പോലീസ് കേസ് എടുത്തു


പരപ്പ : ഇരുമ്പ് വടികൊണ്ട് യുവാവിന്റെ മുഖത്തടിച്ച കേസിൽ പരപ്പ പന്നിയെറിഞ്ഞുകൊല്ലി സ്വദേശിക്കെതിരെ കേസ് എടുത്തു. പന്നിയെറിഞ്ഞുകൊല്ലി സ്വദേശിയായ സുധീഷ്. കെ (26)യാണ് പരാതിക്കാരൻ.

പന്നിയെറിഞ്ഞുകൊല്ലിയിൽ കച്ചവടസ്ഥാപനം നടത്തുന്ന മാത്യുവാണ് കടയിൽ സാധനം വാങ്ങാൻ വന്ന സുധീഷിനെ ചീത്തവിളിക്കുകയും പിന്നീട് മുഖത്തു കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു എന്നാണ് പരാതി. അടിയേറ്റ് പരിക്ക് പറ്റിയ സുധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments