Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവം മിന്നും താരമായി അമാലിയ അനിൽ; മത്സരിച്ച നാലിനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം


വെള്ളരിക്കുണ്ട്: മാലോത്ത് കസബയിൽ  സമാപിച്ച ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ തിളക്കമാർന്ന നേട്ടവുമായി വെള്ളരിക്കുണ്ടിന്റെ അഭിമാനമായി അമാലിയ അനിൽ.

പങ്കെടുത്ത നാലിനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് അമാലിയ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. വ്യക്തിഗത ഇനങ്ങളായ മാപ്പിളപ്പാട്ട്, കന്നഡ പദ്യം ചൊല്ലൽ, ഗ്രൂപ്പ് ഇനങ്ങളായ കഥാപ്രസംഗം, ദേശഭക്തിഗാനം എന്നിവയിലാണ് അമാലിയ മികവ് തെളിയിച്ചത്.

വെള്ളരിക്കുണ്ട് പൂന്തോട്ടത്തിൽ അനിൽ – മേബിൾ 
വെട്ടുകല്ലേൽ ദമ്പതികളുടെ മകളായ അമാലിയ ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്.

വെള്ളരിക്കുണ്ട് തപസ്യയിൽ ഗുരു രജീഷ് പാണപ്പുഴയുടെ ശിക്ഷണത്തിൽ കഴിഞ്ഞ നാലുവർഷമായി അമാലിയ ശാസ്ത്രീയ സംഗീതവും അഭ്യസിച്ചുവരുന്നു.

No comments