Breaking News

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മാസ് സിനിമകൾക്ക് ദൃശ്യമൊരുക്കിയ ക്യാമറാമാൻ


കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. കൊച്ചിയിൽ ആയിരുന്നു അന്ത്യം. സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലധികം സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചു.

മാസ് ആക്ഷൻ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. മോളിവുഡിന് പുറമേ, കോളിവുഡും പ്രവർത്തനമേഖലയായിരുന്നു. ഹിന്ദി ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്നു. 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു എന്നീ സംവിധായർക്കൊപ്പം കൂടുതലായി പ്രവർത്തിച്ചിട്ടുണ്ട്.

No comments