Breaking News

അന്വേഷണ മികവിന് വീണ്ടും അംഗീകാരം സി.ഐ സിബി തോമസിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ


വെളളരിക്കുണ്ട് : സമർത്ഥമായ അന്വേഷണത്തിലൂടെ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ സി.ഐ സിബി തോമസിന് ഡിജിപിയുടെ ബാഡ്ജ് ഓഫ്ഓണർ. സേവനം ചെയ്ത എസ്.എസ്.ബി, കോസ്റ്റൽ പോലീസ്, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ എന്നിവിടങ്ങളിലെല്ലാം അന്വേഷണ മികവുകൊണ്ട് ബഹുമതിക്ക് അർഹനായിരുന്നു.

2014ൽ അന്വേഷണ മികവിനുളള എക്സലൻസി അവാർഡ് ലഭിച്ചു. 2015ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി, പിന്നീട് സ്പെഷ്യൽ ഓപ്പറേഷനും അന്വേഷണ മികവിനും ബാഡ്ജ് ഓഫ് ഓണറിന് അർഹനായി. നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിടുകയും  തിരക്കഥയെഴുതുകയും ചെയ്ത സിബി തോമസ് നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ്. വെളളരിക്കുണ്ട് ചുള്ളിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം

No comments