Breaking News

പൂർവ്വ വിദ്യാർഥി സൗഹൃദ കൂട്ടായ്മ നേതൃത്വത്തിൽ അബ്ദുൾ അസീസ് മാസ്റ്റർ കാഞ്ഞങ്ങാടിൻ്റെ "ജീവിത രസതന്ത്രത്തിൻ്റെ കാണാപ്പുറങ്ങൾ തേടി'' പുസ്തക പ്രകാശനം നടത്തി


പരപ്പ: പൂർവ്വ വിദ്യാർഥി സൗഹൃദ കൂട്ടായ്മ പരപ്പയുടെ ആഭിമുഖ്യത്തിൽ അബ്ദുൾ അസീസ് മാസ്റ്റർ കാഞ്ഞങ്ങാടിൻ്റെ ഫാമിലി ഗൈഡായ "ജീവിത രസതന്ത്രത്തിൻ്റെ കാണാപ്പുറങ്ങൾ തേടി'' എന്ന പുസ്തകം ജന്മനാടായ പരപ്പയ്ക്കും, ആദ്യവിദ്യാലയമായ ഗവ: എച്ച്.എസ്.എസ്. പരപ്പയ്ക്കും സമർപ്പിക്കുന്ന വേളയിൽ  സാമൂഹിക, കുടുംബ ബന്ധ ഇടപെടലുകളിൽ പരസ്പരമുള്ള തോറ്റു കൊടുക്കൽ ഫലപ്രദമായ ജീവിതവിജയസൂത്രമാണെന്ന സന്ദേശം പ്രൊഫസർ.കെ.പി. ജയരാജൻ മാസ്റ്റർ സമുഹത്തിന് നൽകി.

പരപ്പ ഗവ.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ പൗരപ്രമുഖനായ  കോഹിനൂർ ബാബു ആദ്ധ്യക്ഷ്യം വഹിച്ചു. പ്രൗഢ സദസ്സിൽ വെച്ച് പൗരപ്രമുഖനായ പി.കെ.അബ്ദുറഹ്മാൻ, സ്കൂൾ ഹെഡ്മിസ്ട്രസായ ബൈജ ടീച്ചർ, സുരേഷൻ മാസ്റ്റർ എന്നിവർ  പുസ്തകം ഏറ്റ് വാങ്ങി.സതീഷ് ബാബു മാസ്റ്റർ പുസ്തകപരിചയം നടത്തി. കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസി: ശിഹാബ് ഉസ്മാൻ, ആലീസ് ടീച്ചർ, സി.എം.ഇബ്രാഹിം, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ഗോപൻ മാസ്റ്റർ , ദിവാകരൻ നായർ വട്ടിപ്പുന്ന, പി.സുരേന്ദ്രൻ, വിജയൻ കോട്ടക്കൽ തുടങ്ങിയവർ ആശംസ അർപ്പിച്ചു. ജനറൽ കൺവീനർ വി.കൃഷ്ണൻ സ്വാഗത പ്രസംഗം നടത്തി. ഗ്രന്ഥകർത്താവ് അബ്ദുൾ അസീസ് മാസ്റ്ററിൻ്റെ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തുകയചെയ്തു.

No comments