Breaking News

പെരുമ്പട്ട റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ കുന്നുംകൈയിൽ ഇശ്‌ഖേ മീലാദ് നബിദിന റാലിയും പൊതുസമ്മേളനവും നടത്തി


കുന്നുംകൈ: പെരുമ്പട്ട റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ മലയോര മേഖല സമസ്ത പോഷക സംഘടനകളുടെ സഹകരണത്തോടെ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കുന്നുംകൈയിൽ ഇശ്‌ഖേ മീലാദ് നബിദിന റാലിയും പൊതുസമ്മേളനവും നടത്തി. നബിദിന റാലി കുന്നുംകൈ മഖാം സിയാറത്തോടെ ആരംഭിച്ചു കുന്നുംകൈ ടൗണിൽ സമാപിച്ചു.  എൻ പി എം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജാതിയിൽ ഹസൈനാർ അധ്യക്ഷനായി.അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ സ്കൗട്ട് ദഫ് ടീം അംഗങ്ങൾക്ക് ഉപഹാരം നൽകി. റൈഞ്ച് പ്രസിഡന്റ് എൻ അബ്ദുൽ മജീദ്  മുസ്ലിയാർ , റൈഞ്ച് ജനറൽ സെക്രട്ടറി വി പി നൂറുദ്ധീൻ മൗലവി ഹിശാമി, യൂനുസ് ഫൈസി കാക്കടവ്, ഹാരിസ് ദാരിമി, ശിഹാബുദ്ധീൻ ഫൈസി, മുനീർ മൗലവി,പി ഉമർ മൗലവി, യൂസഫ് ആമത്തല, പി ഹമീദ് ഹാജി, കരീം മൗലവി, നിസാർ ദാരിമി, പി.കെ. ബഷീർ തുടങ്ങിയവർ സംസാരിച്ചു

No comments