Breaking News

കയ്യൂര്‍ അരയാക്കടവ് പാലത്തിന് താഴെ നിന്നും ചൂണ്ടയിട്ട് മീന്‍പിടിക്കുന്നതിനിടയില്‍ കാറിടിച്ച് ഭീമനടി പാങ്കയം സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു


നീലേശ്വരം: കയ്യൂര്‍ അരയാക്കടവ് പാലത്തിന് താഴെ നിന്നും ചൂണ്ടയിട്ട് മീന്‍പിടിക്കുന്നതിനിടയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.
ഭീമനടി പാങ്കയം പാട്ടില്ലത്ത് ഹൗസില്‍ എറമുള്ളയുടെ മകന്‍ കെ.പി.മുഹമ്മദ് സാദാത്ത്(41) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10മണിയോടെയാണ് അപകടം. പാലത്തിനടിയിൽ നിന്നും ചൂണ്ടയിട്ട് മിൻ പിടിച്ച് പാലത്തിലേക്ക് കയറുമ്പോൾ  അതുവഴി വന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന കാര്‍ അബദ്ധത്തില്‍ സാദത്തിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാദാത്തിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു. അപകടം ഉണ്ടാക്കിയ കെഎല്‍ 60 ആര്‍ 4446 നമ്പര്‍ കാര്‍ ചീമേനി പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ഫർസാന . മക്കൾ: സഫ്വാൻ, സഹൽ, മുസ്തഫ. അബ്ദുള്ള

No comments