ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: കാറിൽ കടത്തിയ 285 ലിറ്റർ മദ്യം പിടികൂടി കാസർകോട് എക്സൈസ്
കാസർകോട് : ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് പ്രി വന്റീവ് ഓഫീസർ രഞ്ജിത്ത്. കെ.വിയും പാർട്ടിയും ചേർന്നു കാസർഗോഡ് താലൂക്കിൽ പുത്തൂർ വില്ലേജിൽ മൊഗ്രാൽ പുത്തൂർ ദേശത്ത് വെച്ച് KL.43.D. 0011 നമ്പർ ഹ്യുണ്ടായ് കാറിൽ കർണ്ണാടക സംസ്ഥാനത്ത് മാത്രം വില്പനാധികാരമുള്ള 285.12 ലിറ്റർ മദ്യം കടത്തികൊണ്ടുവന്നത്കസ്റ്റഡിയിലെടുത്ത് കേസെടുത്തു. വാഹനം ഓടിച്ചയാൾ ഓടിപ്പോയതിനാൽ അറസ്റ്റുചെയ്യാൻ സാധിച്ചിട്ടില്ല. സ്ഥിരമായി മംലാപുരത്തുനിന്നും കാസർഗോഡ് ജില്ലയിലെ പലഭാഗങ്ങളിലേക്ക് മദ്യം എത്തിക്കുന്ന പ്രധാനിയാണെന്ന് സംശയിക്കുന്നു. കാറിന്റെ ആർ സി ഓണറുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ രമേശൻ. ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ടി വി, ശൈലേഷ് കുമാർ പി, രാജേഷ് പി , മഞ്ജുനാഥൻ വി, മോഹനകുമാർ. എൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാർ ക്രിസ്റ്റിൻ പി എ, മഹേഷ് പി വി എന്നിവരും ഉണ്ടായിരുന്നു.
No comments