Breaking News

ഗോവയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എം ബി എ വിദ്യാർത്ഥി മരണപ്പെട്ടു ബദിയടുക്ക സ്വദേശിയാണ്


കാസർകോട് : ഗോവയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എം ബി എ വിദ്യാർത്ഥി മരിച്ചു. ബദിയഡുക്ക, നീർച്ചാൽ മല്ലടുക്കയിലെ റിട്ട. അധ്യാപകൻ വിരേശ്വര കർമ്മൽക്കറുടെ ഏകമകൻ പ്രജ്വൽ കർമ്മൽക്കർ (26) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കർണ്ണാടക, കാർക്കളയിലെ കുടുംബ വീട്ടിൽ എത്തിച്ച് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മാർച്ച് 23ന് രാത്രി ഗോവയിൽ ആണ് അപകടം ഉണ്ടായത്. പ്രജ്വൽ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടം. ഗുരുതരമായി പരേക്കേറ്റ് ഗോവയിലെ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതാവ്:അന്നപൂർണ്ണേശ്വരി.


No comments