തലപ്പാടി തൊക്കോട്ടു ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ ഒരു സംഘം ആൾക്കാർ വെട്ടിക്കൊന്നു...
തലപ്പാടി: തൊക്കോട്ടു ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ ഒരു സംഘം ആൾക്കാർ വെട്ടിക്കൊന്നു. കുദ്രോളി സ്വദേശിയും ആറുവർഷമായി അജ്ജിനടുക്ക, മുളുഗുഡ്ഡയിൽ താമസക്കാരനുമായ ആരിഫ് ഹുസൈൻ എന്ന ടാബ്ലറ്റ് ഹാരിഫ് (42) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മംഗ്ളൂരുവിലെ മത്സ്യ വ്യാപാരിയാണ് ആരിഫ് ഹുസൈൻ. വെള്ളിയാഴ്ച പുലർച്ചെ ബൈക്കിൽ മംഗ്ളൂരുവിലേയ്ക്ക് പോവുകയായിരുന്നു ആരിഫ്. തൊക്കോട്ട് ഫ്ളെ ഓവറിൽ എത്തിയപ്പോൾ കാറിലെത്തിയ ഒരു സംഘം ബൈക്കു തടഞ്ഞു നിർത്തുകയും ആരിഫിനെ
റോഡിലിട്ടു
വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നു
പറയുന്നു. കൊലപാതകത്തിനു ശേഷം അക്രമി സംഘം കാറിൽ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഡി സി പി മിഥുന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മംഗ്ളൂരു, ബന്തർ പൊലീസ് സ്റ്റേഷനിലെ റൗഡി ഷീറ്റർ ആണ് കൊല്ലപ്പെട്ട ആരിഫ് ഹുസൈൻ എന്നു പൊലീസ് പറഞ്ഞു.
2022 മെയ് മാസത്തിലും ആരിഫ് ഹുസൈനെതിരെ വധശ്രമം ഉണ്ടായിരുന്നു. ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടയിൽ ബജാൽ എന്ന സ്ഥലത്തിനു സമീപത്ത് വച്ച് തൊപ്പി നൗഫലിന്റെ നേതൃത്വത്തിലായിരുന്നു അക്രമം നടത്തിയത്. അന്ന് തലനാരിഴയ്ക്കാണ് ആരിഫ് ഹുസൈൻ രക്ഷപ്പെട്ടത്. ആ കേസിൽ നൗഫലിനെയും കൂട്ടാളികളെയും അറസ്റ്റു ചെയ്തിരുന്നു.
No comments