Breaking News

പുങ്ങം ചാലിൽ വ്യാപാരിയെയും മകനെയും കടയിൽ കയറി ആക്രമിച്ചു. ഇന്ന് ഒരു മണിവരെ ഹർത്താൽ


വെള്ളരിക്കുണ്ട് : പുങ്ങംചാലിൽ വ്യാപാരിയെയും സഹായി ആയ മകനെയും യുവാക്കൾ  കടയിൽ കയറി മർദ്ധിച്ചതായി പരാതി.

പുങ്ങംചാൽ യൂണിറ്റിലെ വ്യാപാരിയും അടുക്കള ക്കണ്ടം സ്വദേശിയുമായ ടോമി (52) മകൻ ആൽബിൻ (19)എന്നിവർ ക്കാണ് മർദ്ദനമേറ്റത്.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം..

മദ്യലഹരിയിൽ എത്തിയ യുവാക്കൾ ടോമിയെയും മകൻ ആൽബിനെയും അക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്ത്‌ എത്തിയ വെള്ളരിക്കുണ്ട് പൊലീസ് ടോമിയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റി. 

സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചു കൊണ്ട് ഹർത്താൽ ആചരിക്കുകയാണ്.. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹർത്താൽ.

No comments