Breaking News

പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്തു : തായന്നൂർ സ്വദേശിനിയായ അമ്മക്കെതിരെ കേസ്

തായന്നൂർ : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത അമ്മക്കെതിരെ പോലീസ് കേസ് എടുത്തു. എണ്ണപ്പാറ അട്ടകണ്ടം റോഡിൽ സർക്കാരി കുരിശുപള്ളിക്ക് സമീപം വെച്ചു സ്കൂട്ടർ ഓടിച്ചു വരുകയായിരുന്ന കുട്ടിയെ അതുവഴി പെട്രോളിംഗ് നടത്തുകയായിരുന്ന അമ്പലത്തറ പോലീസ് കൈകാട്ടി നിർത്തി പരിശോധിച്ചപ്പോളാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നു മനസിലായത്. പെരിയ നവോദയ സ്കൂളിൽ വിദ്യാർത്ഥിയാണ് കുട്ടി. അമ്മയാണ് സ്കൂട്ടർ ഓടിക്കാൻ തന്നത് എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടി വാഹനം ഓടിക്കുന്നത് കുട്ടിയുടെയും മറ്റുള്ളവരുടെയും ജീവന് അപകടമാണ് എന്നതിനാലും കുട്ടിയുടെ അമ്മ മെർളി റെജി (40) ക്കെതിരെ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ സുരക്ഷിതമായി വിട്ടതിന് ശേഷം വാഹനം പോലീസ് സ്റ്റേഷനിൽ എത്തിച്ചു

No comments