Breaking News

വയനാട്ടിൽ പുള്ളിപ്പുലി കിണറ്റിൽ വീണു


തലപ്പുഴ: തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകരെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.രാവിലെ ആറരയോടെ വീട്ടില്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് കിണറ്റില്‍ വന്നു നോക്കിയപ്പോഴാണ് പുലി കിണറ്റിലകപ്പെട്ടത് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. മോട്ടോറിന്റെ പൈപ്പെല്ലാം പുലി കടിച്ചു മുറിച്ചു കളഞ്ഞു.

No comments