Breaking News

ഭാരത് ജോഡോ യാത്ര; കിനാനൂർ കരിന്തളം മണ്ഡലത്തിലെ പ്രവർത്തനങ്ങളെകുറിച്ച് കോൺഗ്രസ് യോഗം ചേർന്ന് അവലോകനം നടത്തി


കരിന്തളം: ഭാരത് ജോഡോ യാത്രയുടെ കിനാനൂർ കരിന്തളം മണ്ഡലത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം ചെയ്യുകയും കോൺഗ്രസ് മണ്ഡലം കമ്മറ്റിക്ക് ബൂത്തുകളിൽ നിന്ന് ലഭിച്ച ഫണ്ടിൻ്റെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചർച്ചയോടെ അംഗീകരിക്കുയും ചെയ്തു. മികച്ച പ്രവർത്തനം നടത്തിയ ബൂത്തുകളെ അഭിനന്ദിക്കുകയും പ്രവർത്തന പോരായ്മകൾ ശ്രദ്ധയിൽപ്പെട്ട ബൂത്ത് കമ്മറ്റികൾ യോഗം ചേർന്ന് ശക്തിപ്പെടുത്തുന്നതിനും മണ്ഡലത്തിലെ നേതൃതല നേതാക്കൻമാരുടെ ഏകദിന ക്യാമ്പ് നടത്തുന്നതിനും അതിൽ അവതരിപ്പിക്കേണ്ടുന്ന അജണ്ടകളെ കുറിച്ച് തിരുമാനിക്കുന്നതിന് സബ് കമ്മറ്റി രൂപീകരിക്കുകയും, ലഹരി വിരുദ്ധ ക്യാമ്പയ്നിൽ യൂത്ത് കോൺഗ്രസിന് കരുത്ത് പകരാൻ മണ്ഡലം കമ്മറ്റി നേരിട്ട് ഇടപെടുന്നതിനും, 'തൊഴിലുറപ്പ് തൊഴിലാളി  കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ, ജവഹർ ബാലജനവേദി എന്ന പേരിൽ കുട്ടികളുടെ കൂട്ടായ്മ എല്ലാ മേഖലകളിലും രൂപീകരിച്ച് വിജയിപ്പിക്കുന്നതിനും സബ് കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ കിനാനൂർ കരിന്തലം മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം തിരുമിനിച്ചു മണ്ഡലം പ്രസിഡൻ്റ് ഉമേശൻ വേളൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിജോ ജോസഫ് സ്വാഗതം പറഞ്ഞു.മണ്ഡലം വൈസ് പ്രസിഡൻറ്'മാരായ സി വി ബാലകൃഷണൻ, സി ഒ സജി, ബാബു ചേമ്പേന മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാലഗോപാലൻ പി, കണ്ണൻ പട്ളം, ടി വിരാജീവൻ ആനക്കല്ല്' ജയകുമാർ ചാമക്കുഴി തുടങ്ങിയവർ സംസാരിച്ചു

No comments