Breaking News

എം.ഡി.എം.എ മയക്കുമരുന്നുമായി പുങ്ങംചാൽ സ്വദേശികളായ രണ്ട് യുവാക്കളെ ചിറ്റാരിക്കാൽ പോലീസ് പിടികൂടി


ചിറ്റാരിക്കാൽ: ഭീകര മയക്കുമരുന്നായ എം.ഡി.എം.എ മലയോരത്തും എത്തുന്നതിൻ്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രണ്ട് കേസുകൾ തെളിയിക്കുന്നത്. ഇന്നലെ രാത്രി ചിറ്റാരിക്കാൽ പോലീസിൻ്റെ പെട്രോളിംഗിനിടെ കാറ്റാംകവല കള്ളുഷാപ്പിന് സമീപത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ട പുങ്ങംചാൽ സ്വദേശിയായ അജേഷ് (26), ചീർക്കയത്തെ ശരത് (29) എന്നിവരെ പരിശോധിച്ചപ്പോൾ 0.080 ഗ്രാം എം.ഡി.എം.എ കൈവശം വച്ചതായി കണ്ടെത്തി പോലീസ് ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ പിടികൂടി കേസെടുക്കുകയായിരുന്നു സീനിയർ സിവിൽ പോലീസ് ഓഫീസർ ജയ കൃഷ്ണൻ, ഡ്രൈവർ സുമേഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 





No comments