Breaking News

യൂത്ത് ലീഗിനെതിരെ പോലീസ് നരനായാട്ട് ; വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കുന്നുംകൈയിൽ പ്രതിഷേധ പ്രകടനം നടത്തി


കുന്നുംകൈ:  ഇടതു സർക്കാറിന്റെ ജനവിരുദ്ധത തുറന്നു കാട്ടി മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കുന്നുംകൈയിൽ പ്രതിഷേധ പ്രകടനം നടത്തി. കുന്നുംകൈ കിണർ പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം കുന്നുംകൈ ടൗണിൽ സമാപിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി ഉമർമൗലവി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ വി അബ്ദുൽ ഖാദർ അധ്യക്ഷനായി. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി നൗഷാദ് എളമ്പാടി സ്വാഗതം പറഞ്ഞു. ജാതിയിൽ ഹസൈനാർ, യു ഡി എഫ് ചെയർമാൻ എം അബൂബക്കർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, മെമ്പർ റൈഹാനത്ത്, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സഹദിയ്യ അരിയങ്കല്ല്,ജനറൽ സെക്രട്ടറി റംല കുന്നുംകൈ, സയ്യിദ് ഫസൽ തങ്ങൾ, എ ദുൽകിഫിലി, കെ അഹമ്മദ് കുഞ്ഞി, ത്വൽഹത്ത് പെരുമ്പട്ട,എ ജി അബ്ദുൽ നാസർ, എൻ പി അബ്ദുൽ റഹ്‌മാൻ, എം ഉസ്മാൻ,എ പി കെ ശിഹാബ്, വിവി ഖാദർ എന്നിവർ സംബന്ധിച്ചു.


No comments