Breaking News

ട്രാൻസ്‌ഫോർമർ മോഷ്ടിച്ചതായി പരാതി ; ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ : ചെറുപുഴ ചിറ്റാരിക്കാൽ റോഡ് അരികിൽ അരിയിരുത്തി എന്ന സ്ഥലത്ത് റോഡിൽ അഴിച്ചുവെച്ചിരുന്ന ട്രാൻസ്‌ഫോർമർ മോഷ്ടിച്ചതായി പരാതി. മലയോരഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി 11kv ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിക്കുന്ന സമയം പോസ്റ്റിൽ നിന്നും റോഡരികിൽ ഇറക്കി വെച്ചതായിരുന്നു ട്രാൻസ്‌ഫോർമർ. മോഷണം പോയ ട്രാൻസ്‌ഫോർമറിന് ഏകദേശം 15000 രൂപ വില വരും. പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു.

No comments