Breaking News

ചീർക്കയത്ത് ബൈക്കിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്


വെള്ളരിക്കുണ്ട്  : ചീർക്കയത്ത് ബൈക്കിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക് .വരക്കാട് പറമ്പ റോഡിൽ ചീർക്കയത്ത്‌ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം 

നാട്ടക്കല്ലിലെ ദിലീപിന്റെ മകൻ സെൽവകുമാറിനാണ് (22) പരിക്കേറ്റത്. വരക്കാട് പറമ്പ റോഡിൽ ചീർക്കയത്ത്‌ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ യാണ് അപകടം. കൊന്നക്കാട് നിന്നും എളേരി തട്ട് വഴി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെ. എസ്. ആർ. ടി. സി. ബസിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ശേഷം ബൈക്ക് ബസിനടിയിൽ പെടുകയായിരുന്നു.നാട്ടുകാർ ചേർന്നാണ് ബസിനടിയിൽ പെട്ട സെൽവകുമാറിനെ പുറത്തെടുത്ത് ആശുപത്രിയിൽ കൊണ്ടു പോയത്. വിവരമറിഞ്ഞുചിറ്റാരിക്കൽ പോലീസും സ്ഥലത്ത്‌ എത്തി..ഗുരുതരമായി പരിക്ക് പറ്റിയ സെൽവ കുമാറി നെ ആദ്യം വെള്ളരിക്കുണ്ടിലെ സ്വകര്യാ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട്ടേക്കും മാറ്റി. പെയിന്റിംഗ് ജോലി ചെയ്യുന്ന സെൽവ കുമാർ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു...



No comments