Breaking News

വനിതാ ഡോക്ടറുടെ കൊലപാതകം ജില്ലയിലും ഡോക്ടർമാർ പണിമുടക്കി ഇന്നും പ്രതിഷേധം എമർജൻസി സേവനങ്ങൾ ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടുനിൽക്കും



കാഞ്ഞങ്ങാട് : കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് വനിതാ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജില്ലാആശുപത്രിയിൽ ഡോക്ടർമാർ പണിമുടക്കി.
കാഷ്വാലിറ്റി ഉൾപ്പെടെയുള്ള രോ​ഗികളെമാത്രമേ ഡോക്ടർമാർ പരിശോധിച്ചുള്ളൂ. ഒപി സേവനം പൂർണ്ണമായും നിലച്ചു. 45 ഡോക്ടർമാരാണ് ജില്ലാ ആശുപത്രിയിലുള്ളത്.
ധർണ്ണ ഐഎംഎ പ്രസിഡന്റ് ഡോ. ടി വി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കെജിഎംഒഎ പ്രസിഡന്റ് ഡോ. ഡി വി രമേശ് അധ്യക്ഷനായി. ഡോ. കൃഷ്ണകുമാരി, ഡോ. വി സുരേശൻ, ഡോ. കിഷോർ, എൻജിഒ പ്രസിഡന്റ് ടി വി ഹേമലത, കെജിഎൻഎ സെക്രട്ടറി ടി വി സ്നേഹലത, സ്റ്റാഫ് കൗൺസിൽ ജോയിന്റ് സെക്രട്ടറി സേതുമാധവൻ എന്നിവർ സംസാരിച്ചു.
കെ ഷിൻസി സ്വാ​ഗതവും ശ്രീജിത് മോഹൻ നന്ദിയും പറഞ്ഞു.
കെ ജി എം ഒ എ നടത്തി വന്ന  പ്രതിഷേധം ഇന്നും നീണ്ടു നിൽക്കും എമർജൻസി സേവനങ്ങൾ 
ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടുനിൽക്കും 




No comments