Breaking News

വരൾച്ചയിൽ കുടിവെള്ള വിതരണം.. കാരുണ്യ സേവനവുമായി വീണ്ടും തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം


കരിന്തളം: രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന തോളേനി ക്ഷേത്ര പരിധിയിലെ വീടുകളിൽ ക്ഷേത്ര കമ്മറ്റി വക കുടിവെള്ള വിതരണം നടത്തി. കുടിവെള്ള വിതരണം ഉൽഘാടനം ക്ഷേത്ര കമിറ്റി ജനറൽ സെക്രട്ടറി കെ. ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് എം.പി പത്മനാഭൻ ഉൽഘാടനം ചെയ്തു. ക്ഷേത്ര കമിറ്റി സെക്രട്ടറി പി.പവിത്രൻ സ്വാഗതം പറഞ്ഞു. ട്രഷർകെ.വി ശശി കുമാർ നദിയും പറഞ്ഞു.

കാരുണ്യ സേവന രംഗത്ത് നിരവധി സേവനങൾ ചെയ്യുന്നഈ ക്ഷേത്രം കോവിഡ് കാലത്ത് ക്ഷേത്ര പരിധിയിലെ മുഴുവൻ പേർക്കും ഹോമിയോ പ്രതിരോധ മരുന്നും. അതുപോലെ മുഴുവൻ വീടുകളിലും ഭക്ഷ്യ കിറ്റും വിതരണം നടത്തുകയുംചെയ്തു. വളരെ ശ്രദ്ധ പിടിച്ചുപറ്റി.. ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് കണ്ണ് പരിശോധക്യാമ്പ് , മെഡിക്കൽ ക്യാമ്പ്, ആരോഗ്യ ബോധവത്ക്കരണ ക്ലാസ്,. ലഹരി വിരുദ്ധ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ച് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

No comments