Breaking News

കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബിൻ്റെ ജൈവവള നിർമ്മാണ യൂണിറ്റ് ഉൽഘാടനം ചെയ്തു


കൊന്നക്കാട്: ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ് കൊന്നക്കാട് ആരംഭിച്ച ജൈവ വള നിർമ്മാണ യൂണിറ്റിൻ്റെ ഉൽഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം നിർവ്വഹിച്ചു. ചകിരിച്ചോറിനെ അടിസ്ഥാനമാക്കിയുള്ള വളം നിർമ്മാണ യൂണിറ്റിനാവശ്യമായ ചകിരി പൊടിക്കൽ യന്ത്രത്തിനായി ബളാൽ ഗ്രാമ പഞ്ചായത്ത് 2 ലക്ഷം രൂപാ ഗ്രാൻ്റായി നൽകിയിരുന്നു.  പഞ്ചായത്ത് മെമ്പർ പി.സി രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ബിൻസി ജയിൻ, മുൻ മെമ്പർ ടി പി തമ്പാൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ഇ.കെ.ഷിനോജ് സ്വാഗതവും വി.ആർ.ജയകുമാർ കൃതജ്ഞതയും പറഞ്ഞു.

No comments