Breaking News

കാസർഗോഡുണ്ട് കഴുത്തോളം പൊക്കത്തിലൊരു വാഴക്കുല


കാസർകോട്: കഴുത്തോളം പൊക്കത്തിലുള്ള വാഴക്കുല വിളയിച്ചെടുത്ത് റിട്ടയേർഡ് കോടതി ജീവനക്കാരൻ. ചെമ്മനാട് പഞ്ചായത്തിലെ അണിഞ്ഞയിലെ ഇ.രാധാകൃഷ്ണൻ നായരുടെ വാഴത്തോട്ടത്തിലാണ് ഭീമൻ കുല ലഭിച്ചത്. അഞ്ച് അടിയോളം പൊക്കമുണ്ട് വിളവെടുപ്പ് നടത്തിയ വാഴക്കുലക്ക്. ജില്ലാ കോടതിയിൽ നിന്ന് ക്ലർക്കായി വിരമിച്ച ശേഷം തന്റെ ഒന്നര ഏക്കർ വരുന്ന കൃഷിഭൂമിയിൽ വാഴ, കവുങ്ങ്, തെങ്ങ് , പച്ചക്കറി കൃഷി ചെയ്തു കഴിയുകയാണ് രാധാകൃഷ്ണൻ നായർ. കാസർകോട് ജനറൽ ആശുപത്രിയിൽ ജീവനക്കാരിയായ ഭാര്യ സുധാമണിയും ഇദ്ദേഹത്തെ കൃഷികാര്യങ്ങളിൽ സഹായിക്കുന്നു. മക്കൾ രാഗേഷ് കാസർകോട് എ ആർ ക്യാമ്പിൽ പൊലീസ് കോൺസ്റ്റബിളായും സുധീഷ് കാഞ്ഞങ്ങാട് ഹൌസിംഗ് ബോർഡ് ഓഫീസിലുമാണ് ജോലി ചെയ്യുന്നത്.

No comments