Breaking News

കോടോംബേളൂർ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾക്കും നാളെ കോടോത്ത് റെയിൻബോയുടെ പൗര സ്വീകരണം


 ഒടയഞ്ചാൽ: പുതുതായി ചുമതലയേറ്റ കോടോം-ബേളുർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോടോം ഡിവിഷൻ സാരഥി പി.വി ശ്രീലത , ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ പ്രതിനിധി ഷിനോജ് ചാക്കോ എന്നിവർക്ക് കോടോത്ത് റെയിൻബോ യൂത്ത് സർക്കിൾ 

ലൈബ്രറി & റീഡിഗ് റൂമിന്റെ നേതൃത്വത്തിൽ ഡിസം.26 ശനി 3 മണിക്ക് കോടോത്ത് റെയിൻബോ അങ്കണത്തിൽ വെച്ച് പൗരസ്വീകരണം നൽകുകയാണ്. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എ.ആർ സോമൻ
മറ്റ് അംഗങ്ങൾ , യൂത്ത് കോർഡിനേഷൻ കമിറ്റി ഭാരവാഹികൾ , പൗരപ്രമുഖർ
എന്നീവരുടെ സാന്നിധ്യം കൊണ്ട് ധന്യമാകുന്ന സ്വീകരണ ചടങ്ങ് പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംഘടിപ്പിക്കുന്നത്


Attachments area

No comments