Breaking News

നിരാലംബർക്ക് ഭക്ഷണകിറ്റുകൾ നൽകി ഈ ക്രിസ്തുമസ് ദിനത്തിൽ നന്മയുടെ സന്ദേശവാഹകരായി കുമ്പള ജനമൈത്രി പോലീസ്


 കാസർകോട്: കുമ്പള ജനമൈത്രി പോലീസ് ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് നിരാലംബരുടെ വീടുകളിലെത്തി ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ഈ കോവിഡ് കാലത്ത് ആരും തന്നെ പട്ടിണി കിടക്കാൻ പാടില്ലെന്ന സദുദ്ദേശത്തോടെ നടത്തപ്പെട്ട പരിപാടിയിൽ ജനമൈത്രി സി.ആർ.ഒ സബ്ബ് ഇൻസ്പക്ടർ കെ.പി.വി രാജീവൻ, എ.എസ്.ഐ രതീഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ മോഹനൻ, വിനീത്, തുടങ്ങിയവർ പങ്കെടുത്തു

No comments