Breaking News

ചെറുവത്തൂരിൽ വാഹനം ബൈക്കിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.ഇടിച്ചിട്ട വാഹനം നിർത്താതെ പോയി മരിച്ചത് നിലേശ്വരത്തെ ചുമട്ട് തൊഴിലാളി വിജേഷ്


​ചെറുവത്തൂർ : ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. പള്ളിക്കര ചെമ്മക്കര സ്വദേശിയും നീലേശ്വരത്തെ ചുമട്ടു തൊഴിലാളിയുമായ  വിജേഷ് (31) ആണ് ഇന്ന് പുലർച്ചെ ചെറുവത്തൂർ ചെക്ക് പോസ്റ്റ് സമീപം വാഹനമിടിച്ച് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിജയ് സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. വിജേഷ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. പുലർച്ചെ 4.30 ഓടെയാണ് അപകടം. ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പള്ളിക്കരയിലെ വേണു-വസുമതി ദമ്പതികളുടെ മകനാണ്.  സഹോദരി:വീണ.

No comments