Breaking News

ആർദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഈസ്റ്റ് എളേരി പഞ്ചായത്തിന് ...


നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ 2018-19വര്‍ഷത്തെ ആര്‍ദ്രകേരളം പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയിലും ആരോഗ്യ അനുബന്ധ മേഖലയിലും മികച്ച ഇടപെടലുകളാണ് നടത്തിവരുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാനതല അവാര്‍ഡുകളും കൂടാതെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതല അവാര്‍ഡുകളുമാണ് നല്‍കുന്നത്.


ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2018-19 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ ആരോഗ്യ അനുബന്ധ പദ്ധതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.


ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വലിയ തോതിലുളള മുന്നേറ്റമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ, അനുബന്ധ മേഖലകളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യ വകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനും ഈ നൂതനാശയം കാരണമായി.


പുരസ്‌കാരത്തിന് അര്‍ഹരായ ജില്ലാ പഞ്ചായത്ത് / കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ 2018-19 ലെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.


ആര്‍ദ്ര കേരളം പുരസ്‌കാരം 2018 - 2019


സംസ്ഥാനതല അവാര്‍ഡ് - ഒന്നാം സ്ഥാനം


1. ജില്ലാ പഞ്ചായത്ത് - ആലപ്പുഴ (10 ലക്ഷം രൂപ)

2. കോര്‍പ്പറേഷന്‍ - കൊല്ലം കോര്‍പ്പറേഷന്‍ ( 10 ലക്ഷം)

3. മുനിസിപ്പാലിറ്റി - മണക്കാട്, പാലക്കാട് (10 ലക്ഷം രൂപ)

4. ബ്ലോക്ക് പഞ്ചായത്ത് - ചിറയിന്‍കീഴ്, തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)

5. ഗ്രാമ പഞ്ചായത്ത് - ഈസ്റ്റ് എല്ലേരി, കാസര്‍ഗോഡ് ജില്ല (10 ലക്ഷം രൂപ)


സംസ്ഥാനതല അവാര്‍ഡ് - രണ്ടാം സ്ഥാനം


1. ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം (5 ലക്ഷം രൂപ)

2. കോര്‍പ്പറേഷന്‍ - തൃശ്ശൂര്‍ ( 5 ലക്ഷം)

3. മുനിസിപ്പാലിറ്റി - പട്ടാമ്പി, പാലക്കാട് ജില്ല (5 ലക്ഷം രൂപ)

4. ബ്ലോക്ക് പഞ്ചായത്ത് - ചേര്‍പ്പ്, തൃശ്ശൂര്‍ ജില്ല ( 5 ലക്ഷം രൂപ)

5. ഗ്രാമ പഞ്ചായത്ത് - ഒട്ടൂര്‍, തിരുവനന്തപുരം ജില്ല (7 ലക്ഷം രൂപ)


സംസ്ഥാനതല അവാര്‍ഡ് - മൂന്നാം സ്ഥാനം


1. ജില്ലാ പഞ്ചായത്ത് - പത്തനംതിട്ട (3 ലക്ഷം രൂപ)

2. മുനിസിപ്പാലിറ്റി - വൈക്കം, കോട്ടയം ജില്ല (3 ലക്ഷം രൂപ)

3. ബ്ലോക്ക് പഞ്ചായത്ത് - കൊട്ടാരക്കര, കൊല്ലം ജില്ല (3 ലക്ഷം രൂപ)

4. ഗ്രാമ പഞ്ചായത്ത് - മുളന്തുരുത്തി, എറണാകുളം ജില്ല (6 ലക്ഷം രൂപ)


ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ്


തിരുവനന്തപുരം


ഒന്നാം സ്ഥാനം പള്ളിച്ചല്‍ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം മുതാക്കല്‍ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ആര്യങ്കോട് (2 ലക്ഷം രൂപ)


കൊല്ലം


ഒന്നാം സ്ഥാനം ആലപ്പാട് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം ക്ലാപ്പന (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പവിത്രേശ്വരം (2 ലക്ഷം രൂപ)


പത്തനംതിട്ട


ഒന്നാം സ്ഥാനം മല്ലപ്പുഴശ്ശേരി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം ചെന്നീര്‍ക്കര (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കല്ലൂപ്പാറ (2 ലക്ഷം രൂപ)


ആലപ്പുഴ


ഒന്നാം സ്ഥാനം മാരാരിക്കുളം നോര്‍ത്ത് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം മുഹമ്മ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം വീയ്യപുരം (2 ലക്ഷം രൂപ)


കോട്ടയം


ഒന്നാം സ്ഥാനം മറവന്‍തുരുത്ത് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം തൃക്കൊടിത്താനം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം വെളളാവൂര്‍ (2 ലക്ഷം രൂപ)


ഇടുക്കി


ഒന്നാം സ്ഥാനം കരിമണ്ണൂര്‍ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം ഇടവെട്ടി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പുറപ്പുഴ (2 ലക്ഷം രൂപ)


എറണാകുളം


ഒന്നാം സ്ഥാനം ശ്രീമൂലനഗരം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം മറാടി (2 ലക്ഷം രൂപ)


ത്യശ്ശൂര്‍


ഒന്നാം സ്ഥാനം തളിക്കുളം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം മേലൂര്‍ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പുന്നയൂര്‍ക്കുളം (2 ലക്ഷം രൂപ)


പാലക്കാട്


ഒന്നാം സ്ഥാനം മുതുതല (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം തിരുവേഗപ്പുറ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം തിരുമിറ്റക്കോട് (2 ലക്ഷം രൂപ)


മലപ്പുറം


ഒന്നാം സ്ഥാനം ചോക്കാട് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം ആലംകോട് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കരുളായി ്(2 ലക്ഷം രൂപ)


കോഴിക്കോട്


ഒന്നാം സ്ഥാനം മേപ്പയ്യൂര്‍ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം ഇടച്ചേരി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം അരിക്കുളം (2 ലക്ഷം രൂപ)


വയനാട്


ഒന്നാം സ്ഥാനം അമ്പലവയല്‍ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം തൊണ്ടര്‍നാട് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം മുപ്പൈനാട് (2 ലക്ഷം രൂപ)


കണ്ണൂര്‍


ഒന്നാം സ്ഥാനം അയ്യങ്കുന്ന് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പന്നിയന്നൂര്‍ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പെരളശ്ശേരി (2 ലക്ഷം രൂപ)


കാസര്‍ഗോഡ്


ഒന്നാം സ്ഥാനം വെസ്റ്റ് എളേരി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം ബളാൽ  (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം  കിനാനൂർ കരിന്തളം (2 ലക്ഷം രൂപ)


ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വലിയ തോതിലുളള മുന്നേറ്റമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ, അനുബന്ധ മേഖലകളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയ്ക്ക് കരുത്തുപകരുവാനും ആര്‍ദ്ര കേരള പുരസ്‌കാരം വഴി കഴിഞ്ഞിട്ടുണ്ട്.


No comments