വഴിയിൽ കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥന് കൈമാറി ഇരിയയിലെ പിക്ക് അപ്പ് ഡ്രൈവർ മാതൃകയായി
ചുള്ളിക്കര : വഴിയിൽ കളഞ്ഞു പോയ പണമടങ്ങിയ ബാഗ് തിരികെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് ഇരിയയിലെ പിക്ക് അപ്പ് ഡ്രൈവർ ആയ സജിത്ത് കുമാർ. ഇരിയയിൽ നിന്നും കൊട്ടോടിയിലേക്ക് പോകും വഴി ചുള്ളിക്കര കഴിഞ്ഞ് കോട്ടോടി റോഡിൽ നിന്നാണ് സജിത്കുമാർ ബാഗ് റോഡിൽ കിടക്കുന്നത് കണ്ടത്, ഉടൻ തന്നെ ആ ബാഗ് രാജപുരം പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആടകത്തെ കുഞ്ഞമ്പുനായർ എന്നയാളുടെ 20,000 രൂപ അടങ്ങിയ പേഴ്‌സ് ആണ് വഴിയിൽ കളഞ്ഞു പോയത് എന്ന് മനസിലാക്കുന്നത്. ബാഗിൻ്റെ ഉടമസ്ഥനായ കുഞ്ഞമ്പു നായർ സ്റ്റേഷനിൽ എത്തി എസ്.ഐ മാരായ ഭാസ്കരൻ, സലീം, സീനിയർ സിവിൽ പോലീസ് ഓഫീസർ സത്യപ്രകാശ്, അജിൻ എന്നിവരുടെ സാനിധ്യത്തിൽ ബാഗ് ഏറ്റുവാങ്ങി.

No comments