കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച പടന്നക്കാടെ ജില്ലാ ആയുവേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി
കാഞ്ഞങ്ങാട് :പടന്നക്കാട് ജില്ലാ ആയൂർവ്വേ ആശുപതി 100 കിടക്ക സൗകര്യമുളള മൾട്ടി സ്പെഷ്യാലിറ്റി ആശുപ്രതിയായി ഉയർത്തുന്നതിന് 4 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. നിലവിൽ 50 രോഗികളെ കിടത്തി ചികിത്സിക്കുന്ന പടന്നക്കാട് ജില്ലാ ആയുർവ്വേ ആശുപത്രിയിൽ 100 കിടക്ക് സൗകര്യമുളള ആശുപ്രതിയാക്കുന്നതോടൊപ്പം 3 നിലകളിലായി ഓഫീസ് റൂം, ലബോറട്ടറി, ഫിസിയോതെറാപ്പി റൂം, ഔഷദി ഔട്ട്ലറ്റ് റൂം, മൈനർ ട്രീറ്റ്മെന്റ് റൂം, പഞ്ചകർമ്മ റൂം തുടങ്ങി ഒരുപാട് അവശ്യ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 1636 ച.മീ. വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന മൂന്നുനില കെട്ടിടത്തിൽ ഒന്നാം നിലയിലായി 58.20 ച.മീ. വിസ്തീർണ്ണമുളള ഫിസിയോതെറാപ്പി റൂം, ഓഫീസ് റൂം, 47.46 ച.മീ, വിസ്തീർണ്ണമുളള ലാബ്, 18.81 ച.മീ. വിസ്തീർണ്ണമുളള ഔഷദി ഔട്ട്ലറ്റ്, 35.22 ച.മീ. വിസ്തീർണ്ണമുളള ഫാർമസി, 24.84 ച.മീ. വിസ്തീർണ്ണമുളള ജനറേറ്റർ റൂം, 3 ടോയ്ലറ്റുകൾ, പ്രത്യേകം വാഷ് ഏരിയ എന്നിവ ഒരുക്കുന്നുണ്ട്. 555 ച.മീ. വിസ്തീർണ്ണമുളള രണ്ടാം നിലയിൽ 24.84 ച.മീ. വിസ്തീർണ്ണമുളള പഞ്ചകർമ്മ റൂം, 18.76 ച.മീ. വിസ്തീർണ്ണമുള്ള ഡോക്ടേഴ്സ് ഡ്യൂട്ടി റൂം, നഴ്സ് ഡ്യൂട്ടി റൂം, സ്റ്റാഫ് ഡ്യൂട്ടി റും, റസ്റ്റ് റൂം, 25 ബെഡ് വാർഡ്, ബൈസ്റ്റാന്റേഴ്സിനായി 36.05 ച.മീ. വിസ്തീർണ്ണമുളള റസ്റ്റ് റൂം, പ്രത്യേകം ടോയ്ലറ്റ് ബ്ലോക്കുകൾ തുടങ്ങി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 555 വിസ്തീർണ്ണമുളള മൂന്നാം നിലയിൽ 23.4 ച.മീ. വിസ്തീർണ്ണമുളള 8 മുറികളും അതോടൊപ്പം ച.മീ. തന്നെ പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങൾ, 34.9 ച.മീ. വിസ്തീർണ്ണമുളള വെയ്റ്റിംഗ് ലോഞ്ച്,

No comments