കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്കെതിരെ തളിപ്പറമ്പ പോലീസ് കേസ് എടുത്തു
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്രയുടെ തളിപ്പറമ്ബില്‍ നടന്ന സമാപന പരിപാടിയില്‍ പങ്കെടുത്ത സി.എം.പി നേതാവ് സി.പി ജോണ്‍ ഉള്‍പ്പെടെയുള്ള 400 യു.ഡി.എഫ്നേ താക്കള്‍ക്കെതിരെ തളിപ്പറമ്ബ് പൊലിസ് കേസെടുത്തു.
കൊ വിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് നടപടി. കണ്ണൂര്‍ , കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള 400 യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കാസര്‍കോട് കുമ്ബളയില്‍ നിന്നും ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്ര ചൊവ്വാഴ്ച്ച രാത്രി തളിപ്പറമ്ബിലാണ് കണ്ണൂര്‍ ജില്ലയിലെ പര്യടനം സമാപിച്ചത്. ഇതില്‍ പങ്കെടുത്ത ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ ഒന്നാം പ്രതിയാക്കിയും 26 യു ഡി എഫ് നേതാക്കള്‍ ഉള്‍പ്പെടെ 400 പേര്‍ക്കെതിരെയുമാണ കേസെടുത്തത്കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിന് തളിപ്പറമ്ബ് ടൗണ്‍സ്‌ക്വയറില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത സി എം പി സംസ്ഥാന ജന.സെക്രട്ടറി സി.പി.ജോണ്‍, പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ കെ.പി.സി.സി.ജനറല്‍ . സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റിയന്‍, ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി, നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ജോഷി കണ്ടത്തില്‍, രാഹുല്‍ ദാമോദരന്‍, നൗഷാദ് ബ്ലാത്തൂര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍സെക്രട്ടറി വി.രാഹുല്‍, രാജീവന്‍ പനങ്ങാട്ടൂര്‍, മുരളി, അഡ്വ.കെ.ബ്രിജേഷ്‌കുമാര്‍, ഇ.ടി.രാജീവന്‍, മനീഷ, പി.ആനന്ദകുമാര്‍, എം.വി.രവീന്ദ്രന്‍, അഡ്വ.വിനോദ് രാഘവന്‍, ഇര്‍ഷാദ്, എ.ഡി.സാബൂസ്, ടി.ജനാര്‍ദ്ദനന്‍, മുസ്ലിംലീഗ് തളിപ്പറമ്ബ് നഗരസഭാ കമ്മറ്റി ജന.സെക്രട്ടറി പി.പി.മുഹമ്മദ് നിസാര്‍, പി.മുഹമ്മദ് ഇഖ്ബാല്‍, സി.പി.വി.അബ്ദുള്ള, കെ.കെ.അബ്ദുള്‍റഹ്മാന്‍, ബപ്പു അഷറഫ് എന്നിവരുടെയും മറ്റ് കണ്ടാലറിയാവുന്ന 400 പേര്‍ക്കെതിരെയുമാണ് കേസ്.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് രോഗവ്യാപനം തടയുന്നതിനുള്ള സാമൂഹിക അകലം പാലിക്കാതെ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്നതാണ് കേസ്. 10,000 രൂപ വരെ പിഴയും മൂന്ന് മാസം തടവും വിധിക്കാവുന്ന കേരളാ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനനന്‍സ് പ്രകാരമാണ് തളിപ്പറമ്ബ് പൊലിസ് കേസെടുത്തത്.

No comments