Breaking News

വെള്ളരിക്കുണ്ട് ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷം: യാത്രക്കാർ ഭീതിയിൽ


വെള്ളരിക്കുണ്ട്:മലയോര താലൂക്ക് ഹെഡ്ക്വാർട്ടറായ വെള്ളരിക്കുണ്ട് ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി രാത്രികാല യാത്രക്കാരും പുലർകാല യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.

ഇരുചക്രവാഹനക്കാരെ പട്ടികൾ കൂട്ടമായി ആക്രമിക്കുന്നത് ഇതിനിടെ നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.കാൽനടയായി പോകുന്ന കുട്ടികൾ കൂട്ടമായെത്തുന്ന പട്ടികളെ ഭയന്ന് യാത്ര ഒഴിവാക്കുകയാണ് പതിവ്.താലൂക്ക് ആസ്ഥാനമായതിനാൽ വ്യത്യസ്തവും വിദൂരവുമായ ദേശങ്ങളിൽ നിന്ന് നിരവധി ആൾക്കാർ കോവിഡ് കാലത്തും ടൗണിലെത്തുമ്പോൾ തെരുവ് നായക്കൂട്ടം ഭയപ്പാട് സൃഷ്ടിക്കുന്നു.

തെരുവ് നായ്ക്കളിൽ പലതും പേപ്പട്ടിയാണെന്ന സംശയം പ്രശ്നത്തിൻ്റെ രൂക്ഷത വർധിപ്പിക്കുകയാണ്. പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കി അധികൃതർ പരിഹാരം കാണണമെന്ന് വെള്ളരിക്കുണ്ട് സൗഹൃദ കൂട്ടായ്മ പ്രതിനിധി പി.ടി നന്ദകുമാർ ആവശ്യപ്പെട്ടു.

No comments