Breaking News

വിക്സിൻ വിതരണത്തിലെ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി

 



പരപ്പ: കിനാനൂർ കരിന്തളം പഞ്ചായത്ത് 7,8 വാർഡുകളിൽ കോവിഡ് വാക്സിൻ വിതരണത്തിൽ ക്രമക്കേടുകൾ നടന്നു എന്ന് ആരോപിച്ചുകൊണ്ട് യുഡിഎഫ് പരപ്പയിൽ പ്രധിഷേധപ്രകടനം നടത്തി. ബുധനാഴ്ച പരപ്പ ഗവൺമെന്റ് ഹൈസ്കൂളിൽ നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ നാട്ടുകാരെ അറിയിക്കാതെ പഞ്ചായത്ത് മെമ്പർമാർ വാക്സിൻ അടുപ്പക്കാർക്ക് വിതരണം ചെയ്തു എന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
വാക്സിൻ വിതരണം സുതാര്യമാക്കിയില്ലായെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫ് മുന്നറിയിപ്പുനൽകി. യുഡിഎഫ് നേതാക്കളായ കെ.പി. ബാലകൃഷ്ണൻ,യു.വി.മുഹമ്മദ് കുഞ്ഞി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാകേഷ് കൂവാറ്റി, സെക്രട്ടറി ശ്രീജിത്ത്, കുഞ്ഞികൃഷ്ണൻ കാളിയാനം,സിജോ പി.ജോസഫ്,അനൂപ് പാലങ്കി തുടങ്ങിയവർ നേതൃത്വം നൽകി.

No comments